ഇ​റാ​ന്‍-​ഇ​റാ​ക്ക് ഭൂചലനം: സഹായഹസ്തവുമായി ഇറ്റലിയും
Tuesday, November 14, 2017 1:22 AM IST
ബാ​ഗ്ദാ​ദ്: ഇ​റാ​ന്‍-​ഇ​റാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തിന്‍റെ ഇരകളായവർക്കും ഭൂചലനത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും സഹായം നൽകുമെന്ന് ഇറ്റലി. ഇതിനു പുറമേ ഭൂചലനമുണ്ടായ മറ്റ് രാജ്യങ്ങൾക്കും സഹായമെത്തിക്കാൻ തങ്ങൾ തയാറാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി പൗലോ ജെന്‍റിലോണി പറഞ്ഞു.

ഞായറാഴ്ച അർധരാത്രിയിൽ ഉണ്ടായ ഭൂചലനത്തിൽ 414 പേരാണ് മരിച്ചത്. ഭൂ​ച​ല​ന​ത്തി​ല്‍ 6,500 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​വ​രി​ല്‍ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. ഭൂ​ക​മ്പ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ലാ​ണ് നി​ര​വ​ധി പേ​ർ മ​രി​ച്ച​ത്. ഭൂ​ക​മ്പ​ത്തി​നു ശേ​ഷം നൂ​റി​ലേ​റെ തു​ട​ർ ച​ല​ന​ങ്ങ​ളും ഉ​ണ്ടാ​യി.70,000 പേ​ര്‍ ഭ​വ​ന​ര​ഹി​ത​രാ​യ​താ​യ​താ​യി ചി​ല സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചു. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 7.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ഇ​റാ​നി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ൽ​പേ​രും. ഭൂ​ച​ല​ന​മു​ണ്ടാ​യെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ വീ​ടു​ക​ൾ​വി​ട്ട് കൂ​ട്ട​ത്തോ​ടെ തെ​രു​വി​ലേ​ക്കി​റ​ങ്ങി. ഇ​റാ​നി​ലെ എ​ട്ടോ​ളം ഗ്രാ​മ​ങ്ങ​ളിൽ ഭൂ​ച​ല​നം നാ​ശ​ന​ഷ്ടം വി​ത​ച്ചു. ഹ​ലാ​ബ്ജ​യി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ന്‍റെ തു​ട​ർ ച​ല​ന​ങ്ങ​ൾ ഗ​ൽ​ഫ് മേ​ഖ​ല​യി​ലും അ​നു​ഭ​വ​പ്പെ​ട്ടിരുന്നു. യു​എ​ഇ, കു​വൈ​റ്റ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നമാണ് ഉ​ണ്ടാ​യത്. ഇ​വി​ട​ങ്ങ​ളി​ൽ ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.
RELATED NEWS