കണ്ണീരോടെ അസൂറികൾ; ഇറ്റലിക്ക് ലോകകപ്പ് യോഗ്യത ഇല്ല
Tuesday, November 14, 2017 4:58 AM IST
മിലാൻ: ഒടുവിൽ ആരാധകർക്ക് നിരാശ സമ്മാനിച്ച് ഇറ്റലി ഇല്ലാത്ത ലോകകപ്പ് എന്ന യാഥാർഥ്യം മുന്നിൽ. സ്വീഡന്‍റെ മഞ്ഞപ്പടയ്ക്കെതിരെ ഗോളടിക്കാൻ മറന്ന ഇറ്റലി റഷ്യയിൽ നടക്കുന്ന ലോകകപ്പിനു യോഗ്യത നേടാനാകാതെ പുറത്ത്. സ്വന്തം മൈതാനത്ത് നടന്ന യൂറോപ്യൻ പ്ലേ ഓഫ് മൽസരത്തിന്‍റെ രണ്ടാം പാദം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്.

മത്സരത്തിൽ മഞ്ഞക്കാർഡുകളുടെ റാലിതന്നെ ഉണ്ടായിരുന്നു. ഒൻപത് തവണയാണ് റഫറി മഞ്ഞക്കാർഡുയർത്തിയത്. കഴിഞ്ഞ 60 വർഷത്തിനിടെ ഇറ്റലിയില്ലാതെ നടക്കുന്ന ആദ്യ ലോകകപ്പാണ് റഷ്യയിലേത്. മു​മ്പ് 1958ല്‍ ​സ്വീ​ഡ​ന്‍ ആ​തി​ഥേ​യ​രാ​യ ലോ​ക​ക​പ്പാ​ണ് അ​സൂ​റി​ക​ള്‍ക്കു യോ​ഗ്യ​ത നേ​ടാ​നാ​വാ​തെ പോ​യ ഏ​ക ലോ​ക​ക​പ്പ്. 2006നു​ശേ​ഷം ആദ്യമായാണ് സ്വീ​ഡ​ന്‍ ലോ​ക​ക​പ്പ് ക​ളി​ക്കുന്നത്.

ആദ്യപാദത്തിൽ സ്വീഡൻ 1-0ന് ജയിച്ചിരുന്നു. മികച്ച സേവുകളിലൂടെ സ്വീഡന്‍റെ മുന്നേറ്റത്തെ തടയാൻ ഇറ്റാലിയൻ ഗോളി ജി​യ​ന്‍ലൂ​യി​ജി ബ​ഫ​ണ്‍ ശ്രമങ്ങൾ നടത്തിയെങ്കിലും ഒടുവിൽ ബഫണിന് സംഭവിച്ച പിഴവിലൂടെതന്നെ ഇറ്റലി പുറത്തേക്കുള്ള വഴിലേക്ക് തുറിച്ച് നോക്കേണ്ടി വന്നു. ടീം ലോകകപ്പിൽ നിന്ന് പുറത്തായതിനു പിന്നാലെ 175 മത്സരങ്ങൾ പൂർത്തിയാക്കിയ ബഫൺ ബൂട്ടഴിക്കുകയും ചെയ്തു.