ഇറാനുമായുള്ള ആണവ കരാർ; യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ
Monday, January 22, 2018 12:12 PM IST
ജെറുസലം: ഇറാനുമായുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ആണകരാർ നീക്കങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ. ഇറാനുമായുള്ള ആണവ കരാറുമായി മുന്നോട്ട് പോകുന്ന യൂറോപ്യൻ രാജ്യങ്ങൾ പനരാലോചന നടത്തണമെന്ന് ഇസ്രയേൽ പ്രധാന്മന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. കരാറുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നവർ അമേരിക്കൻ പ്രസിഡന്‍റ് ഡോണൽഡ് ട്രംപ് ഇതു സംബനധിച്ച് നൽകിയ മുന്നറിയിപ്പുകൾ കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

അഥവാ കരാറുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കിൽ കരാർ സംബന്ധിച്ച് വ്യവസ്ഥകളിൽ മാറ്റങ്ങൾ ആവശ്യപ്പെടണമെന്നും നെതന്യാഹു നിർദേശിച്ചു. യുഎസ് ഇതുവരെ ഏർപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ ആണവ കരാർ എന്നായിരുന്നു ട്രംപ് നേരത്തെ ഇതിനെ വിശേഷിപ്പിച്ചിരുന്നത്. ഇതിനെ ബ്രിട്ടനും ജർമനിയുമടക്കമുള്ള രാജ്യങ്ങൾ എതിർത്തിരുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.