ഹോ​ക്കി: ബെ​ൽ​ജി​യ​ത്തി​ന്‍റെ ആ​ൺ​കു​ട്ടി​ക​ളെ ത​ക​ർ​ത്ത് ഇ​ന്ത്യ​ൻ പെ​ൺ​പ​ട
Tuesday, September 19, 2017 3:20 PM IST
ആ​ന്‍റ് വെ​ർ​പ്: ബെ​ൽ​ജി​യ​ത്തി​ന്‍റെ ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ ടീ​മി​നെ തോ​ൽ​പ്പി​ച്ച് ഇ​ന്ത്യ​യു​ടെ വ​നി​താ ഹോ​ക്കി ടീം. ​യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ത്തി​ന്‍റെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 4-3നാ​ണ് വ​നി​താ ടീം ​ജ​യി​ച്ച​ത്.

ഒ​രു​ഘ​ട്ട​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ല് ഗോ​ളി​ന് മു​ന്നി​ട്ട് നി​ന്ന ശേ​ഷ​മാ​ണ് ഇ​ന്ത്യ മൂ​ന്നു ഗോ​ൾ വ​ഴ​ങ്ങി​യ​ത്. ഇ​ന്ത്യ​യ്ക്കാ​യി ക്യാ​പ്റ്റ​ൻ റാ​ണി​യും(13,33) ഗു​ര്‍​മീ​ത് കൗ​റും(7,11) ര​ണ്ട് ഗോ​ൾ വീ​തം നേ​ടി. ര​ണ്ടാം പ​കു​തി​യി​ൽ നെ​വെ​ൻ(38), വി​ല്യം വാ​ൻ ഡെ​സെ​ൽ(42), മ​തി​യാ​സ് റെ​ലി​ക്‍്(48) എ​ന്നി​വ​ർ നേ​ടി​യ ഗോ​ളു​ക​ളാ​ണ് ബെ​ൽ​ജി​യ​ത്തെ വ​ൻ നാ​ണ​ക്കെ​ടി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്.

നേ​ര​ത്തെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ബെ​ൽ​ജി​യം ടീ​മി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.