നാഗ്പൂരിൽ ലങ്കയ്ക്ക് ബാറ്റിംഗ്; രണ്ടു വിക്കറ്റ് വീണു
Friday, November 24, 2017 11:44 AM IST
നാഗ്പൂർ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യദിനം ഉച്ചഭക്ഷണത്തിന് പിരിയുന്പോൾ ലങ്ക 47/2 എന്ന നിലയിലാണ്. സദീര സമരവിക്രമ (13), ലഹിരു തിരിമാനെ (9) എന്നിവരുടെ വിക്കറ്റുകളാണ് സന്ദർശകർക്ക് നഷ്ടമായത്. ഇഷാന്ത് ശർമ, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് വിക്കറ്റുകൾ നേടിയത്. ദിമുത് കരുണരത്നെ (21), ആഞ്ചലോ മാത്യൂസ് (1) എന്നിവരാണ് ക്രീസിൽ.

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയത്. ശിഖർ ധവാൻ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവർക്ക് പകരം മുരളി വിജയ്, രോഹിത് ശർമ, ഇഷാന്ത് ശർമ എന്നിവർ ടീമിലിടം പിടിച്ചു. പരന്പരയിലെ ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.