ചണ്ഡിഗഡ് ഏകദിനം: ഇന്ത്യയ്ക്ക് ബാറ്റിംഗ്
Wednesday, December 13, 2017 12:58 AM IST
ചണ്ഡിഗഡ്: ഏകദിന പരന്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു. മൂന്ന് മത്സരങ്ങളുടെ പരന്പരയിൽ ലങ്ക 1-0ന് മുന്നിലാണ്. പരന്പരയിൽ നിലനിൽക്കാൻ ഇന്ത്യയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.

ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സ്പിന്നർ കുൽദീപ് യാദവിനെ ഇന്ത്യ ഒഴിവാക്കി. പകരം തമിഴ്നാട്ടിൽ നിന്നുള്ള യുവതാരം വാഷിംഗ്ടണ്‍ സുന്ദറിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. സുന്ദറിന്‍റെ അരങ്ങേറ്റമാണ് ഇന്ന്. കോച്ച് രവി ശാസ്ത്രിയാണ് സുന്ദറിന് ഇന്ത്യൻ ക്യാപ് സമ്മാനിച്ചത്. ആദ്യ മത്സരം ജയിച്ച ടീമിൽ നിന്നും ലങ്ക മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.