കോൽക്കത്തയിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്
Thursday, September 21, 2017 12:01 PM IST
കോൽക്കത്ത: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളുടെ പരന്പരയിലെ ആദ്യ മത്സരം ജയിച്ച് ഇന്ത്യ മുന്നിലാണ്. ഒടുവിൽ വിവരം ലഭിക്കുന്പോൾ ഇന്ത്യ ആറ് ഓവറിൽ ഒരു വിക്കറ്റിന് 26 റണ്‍സ് നേടിയിട്ടുണ്ട്. ഏഴ് റണ്‍സ് നേടിയ രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അജിങ്ക്യ രഹാനെ (15), വിരാട് കോഹ്‌ലി (1) എന്നിവരാണ് ക്രീസിൽ.

ആദ്യ മത്സരത്തിലെ ഇലവനിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. ഓസീസ് രണ്ടും മാറ്റങ്ങൾ വരുത്തി. ഓൾ റൗണ്ടർ ജയിംസ് ഫോക്നർ, സ്പിന്നർ ആദം സാംബ എന്നിവരെ ഒഴിവാക്കി. പേസർ കെയ്ൻ റിച്ചാർഡ്സണ്‍, സ്പിന്നർ ആഷ്ടണ്‍ അഗാർ എന്നിവർ പതിനൊന്നംഗ ടീമിൽഇടം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.