മൊ​ബൈ​ൽ ഇന്‍റർനെറ്റ് വേഗത്തിൽ ഇന്ത്യക്ക് 109-ാം റാങ്ക്
Tuesday, December 12, 2017 9:29 PM IST
ന്യൂ​ഡ​ൽ​ഹി: മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗ​ത്തി​ൽ ആ​ഗോ​ള ത​ല​ത്തി​ൽ ഇ​ന്ത്യ​ക്ക് 109-ാം റാ​ങ്ക്. ബ്രോ​ഡ്ബാ​ൻ​ഡ് ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗ​ത്തി​ൽ 76-ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ൻ, നേ​പ്പാ​ൾ, ശ്രീ​ല​ങ്ക തു​ട​ങ്ങി​യ അ​യ​ൽ രാ​ജ്യ​ങ്ങ​ളു​ടെ സ്ഥാ​നം ഇ​ന്ത്യ​യി​ലും മെ​ച്ച​പ്പെ​ട്ട​താ​ണെ​ന്ന് ഇ​ന്‍റ​ർ​നെ​റ്റ് സ്പീ​ഡ് ടെ​സ്റ്റിം​ഗ് സ​ർ​വീ​സാ​യ ഊ​ക്‌​ല റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ൽ, ബ്രോ​ഡ്ബാ​ൻ​ഡ് വേ​ഗ​ത്തി​ൽ പാ​ക്കി​സ്ഥാ​നും നേ​പ്പാ​ളും ഇ​ന്ത്യ​ക്കു പി​ന്നി​ലാ​ണ്.

ലോ​ക​ത്തെ 122 രാ​ജ്യ​ങ്ങ​ളി​ലെ ന​വം​ബ​റി​ലെ ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗ​ത പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഊ​ക്‌​ല​യാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. 2017ലെ ​ആ​ദ്യ മാ​സ​ങ്ങ​ളി​ൽ ശ​രാ​ശ​രി മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗം 7.65 എം​പി​പി​എ​സ് (മെ​ഗാ​ബി​റ്റ് പെ​ർ സെ​ക്ക​ൻ​ഡ്) എ​ന്ന​ത് ന​വം​ബ​റി​ൽ 8.80 എം​പി​പി​എ​സ് ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​താ​യ​ത് വേ​ഗ​ത്തി​ൽ 15 ശ​ത​മാ​നം വ​ർ​ധ​ന. ബ്രോ​ഡ്ബാ​ൻ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു 133 രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗ​ത പ​രി​ശോ​ധി​ച്ചു.

മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് വേ​ഗ​ത്തി​ൽ നോ​ർ​വേ​യാ​ണ് ഒ​ന്നാ​മ​ത്. ശ​രാ​ശ​രി വേ​ഗം 62.66 എം​ബി​പി​എ​സ്. ബ്രോ​ഡ്ബാ​ൻ​ഡി​ൽ സിം​ഗ​പ്പൂ​രാ​ണ് ഒ​ന്നാ​മ​ത്. വേ​ഗം 153.84 എം​ബി​പി​എ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.