മ​ക്കാ​വു​വി​നെ ഗോ​ളി​ൽ മു​ക്കി; ഇ​ന്ത്യ​ക്ക് എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍​ക​പ്പ് യോ​ഗ്യ​ത
Wednesday, October 11, 2017 7:48 PM IST
ബം​ഗ​ളൂ​രു: മ​ക്കാ​വു​വി​നെ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ഇ​ന്ത്യ എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍​ക​പ്പ് യോ​ഗ്യ​ത നേ​ടി. ആ​റു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ഇ​ന്ത്യ ഏ​ഷ്യ​ന്‍​ക​പ്പ് യോ​ഗ്യ​ത നേ​ടു​ന്ന​ത്. ജെ​ജെ, സു​നി​ൽ ഛേത്രി, ​റോ​ളി​ൻ ബോ​ർ​ഗ​സ് എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. നി​ക്കോ​ളാ​സ് ട​റോ മ​ക്കാ​വു​വി​ന്‍റെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി.

ശ​ക്ത​മാ​യ മ​ഴ​യി​ൽ ഒ​ഴി​ഞ്ഞ ഗാ​ല​റി​യെ സാ​ക്ഷി​യാ​ക്കി​യാ​ണ് ഇ​ന്ത്യ ജ​യി​ച്ചു​ക​യ​റി​യ​ത്. ക​ളി​യു​ടെ 28 ാം മി​നി​റ്റി​ൽ റോ​ളി​ൻ ബോ​ർ​ഗ​സി​ലൂ​ടെ ഇ​ന്ത്യ ലീ​ഡെ​ടു​ത്തു. എ​ന്നാ​ൽ 37 ാം മി​നി​റ്റി​ൽ മ​ക്കാ​വു സ​മ​നി​ല​പി​ടി​ച്ചു. ക​ഴി​ഞ്ഞ നാ​ലു ക​ളി​ക​ളി​ൽ ഒ​റ്റ​ഗോ​ൾ പോ​ലും വ​ഴ​ങ്ങാ​തി​രു​ന്ന ഇ​ന്ത്യ​യു​ടെ വ​ല​യി​ൽ നി​ക്കോ​ളാ​സ് ട​റോ പ​ന്തെ​ത്തി​ച്ചു. ആ​ദ്യ പ​കു​തി സ​മ​നി​ല​യി​ലാ​ണ് പി​രി​ഞ്ഞ​ത്.

എ​ന്നാ​ൽ ര​ണ്ടാം പ​കു​തി പൂ​ർ​ണ​മാ​യും ഇ​ന്ത്യ കൈ​യ​ട​ക്കി. ഇ​ന്ത്യ​ൻ നാ​യ​ക​ൻ സു​നി​ൽ ഛേത്രി ​മ​ക്കാ​വു​വി​ന്‍റെ സ​മ​നി​ല​പൂ​ട്ടു​പൊ​ട്ടി​ച്ചു. 60 ാം മി​നി​റ്റി​ലാ​യി​രു​ന്നു ഛേത്രി​യു​ടെ ഗോ​ൾ. പി​ന്നാ​ലെ മ​ക്കാ​വു​വി​ന്‍റെ ഓ​ൺ​ഗോ​ളു​മെ​ത്തി. ഇ​തോ​ടെ ഇ​ന്ത്യ​ക്ക് 3-1 ന്‍റെ ലീ​ഡ്. ക​ളി അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഇ​ന്ത്യ നാ​ലാം ഗോ​ൾ നേ​ടി അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്തു. ര​ണ്ടാം പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ൽ ജെ​ജെ​യാ​ണ് ഇ​ന്ത്യ​യു​ടെ പ​ട്ടി​ക തി​ക​ച്ച​ത്. 2019ല്‍ ​യു​എ​ഇ​യി​ലാ​ണ് ഏ​ഷ്യ​ന്‍ ക​പ്പ് അ​ര​ങ്ങേ​റു​ന്നു​ത്. 2011ലാ​ണ് ഇ​ന്ത്യ അ​വ​സാ​ന​മാ​യി വ​ന്‍​ക​ര​യു​ടെ ഫു​ട്‌​ബോ​ള്‍ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.