ജനുവരി 30 മുതൽ അനിശ്ചിതകാല ബസ്​ സമരം
Thursday, January 18, 2018 1:09 PM IST
തിരുവനന്തപുരം: ബസ്​ ചാർജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ജനുവരി 30 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.

മിനിമം ചാർജ് പത്തു രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് ​ ബസ്​ ഒാപ്പറേറ്റേഴ്​സ്​ കോൺഫെഡറേഷൻ സമരം പ്രഖ്യാപിച്ചത്.

കിലോമീറ്റർ ചാർജ്​ 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാർഥികളുടെ നിരക്ക് അഞ്ച്​ രൂപയായും വർധിപ്പിച്ച റോഡ്​ ടാക്​സ്​ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.