നിലന്പൂർ കാട്ടിൽ നിന്നും രണ്ടു വേട്ടക്കാർ അറസ്റ്റിൽ
Wednesday, December 13, 2017 2:39 AM IST
നി​ല​ന്പൂ​ർ: ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ൽ പു​ള്ളി​മാ​ൻ വേ​ട്ട​ക്കി​ട​യി​ൽ ര​ണ്ടു​പേ​ർ വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യി. വേ​ട്ട​യാ​ടാ​ൻ ഉ​പ​യോ​ഗി​ച്ച നാ​ട​ൻ തോ​ക്കും പി​ടി​ച്ചെ​ടു​ത്തു. ക​രു​ളാ​യി റേ​ഞ്ച് ഓ​ഫീ​സ​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക​ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

കഴിഞ്ഞ രാ​ത്രി പെ​ട്രോ​ളിം​ഗി​നി​ട​യി​ൽ വെ​ടി​ശ​ബ്ദം കേ​ൾ​ക്കു​ക​യും തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ള്ളി​മാ​നു​മാ​യി വേ​ട്ട​സം​ഘം വ​ന​പാ​ല​ക ​സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലെ മറ്റൊരാൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇയാൾക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.

വെ​ടി​യേ​റ്റു ച​ത്ത പു​ള്ളി​മാ​നു ഏ​ക​ദേ​ശം 20 കി​ലോ തൂ​ക്ക​മു​ണ്ടാ​കും. ഇറച്ചിക്ക് വേണ്ടിയാണ് മാനിനെ വേട്ടയാടിയതെന്ന് പ്രതികൾ സമ്മതിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.