ഹർജി പിൻവലിക്കുന്നുണ്ടോയെന്ന് കോടതി; ഉച്ചയ്ക്ക് ശേഷം അറിയിക്കാമെന്ന് അഭിഭാഷകൻ
Tuesday, November 14, 2017 12:39 PM IST
കൊച്ചി: കായൽ കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ നേരിടുന്നതിനിടെ ഗതാഗതമന്ത്രി തോമസ് ചാണ്ടി സമർപ്പിച്ച ഹർജി പിൻവലിക്കുന്നുണ്ടോയെന്ന് ഹൈക്കോടതി. കളക്ടറുടെ റിപ്പോർട്ടിന്മേലുള്ള പരാതികൾ സംബന്ധിച്ച് മന്ത്രി കളക്ടറെയാണ് സമീപിക്കേണ്ടതെന്നും കോടതി അറിയിച്ചു. ഉച്ചയ്ക്ക് 1.45ന് നിലപാടറിയിക്കണമെന്നും കോടതി അറിയിച്ചു.

ഹർജി പിൻവലിക്കുന്നുണ്ടോ എന്നുള്ള കാര്യത്തിൽ ഉച്ചയ്ക്ക് ശേഷം നിലപാട് അറിയിക്കാമെന്ന് തോമസ് ചാണ്ടിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിവേക് തൻഖ അറിയിച്ചു.
RELATED NEWS