ദേവസ്വം ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു
Tuesday, November 14, 2017 1:09 AM IST
തിരുവനന്തപുരം: തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അംഗങ്ങളുടെ കാ​​​ലാ​​​വ​​​ധി വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു​​​കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ ഇ​​​റ​​​ക്കി​​​യ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ജസ്റ്റീസ് പി.സദാശിവം ഒപ്പുവച്ചു. ബോർഡ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​ൽനി​​​ന്നു ര​​​ണ്ടു വ​​​ർ​​​ഷ​​​മാ​​​യി കു​​​റ​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഓ​​​ർ​​​ഡി​​​ന​​​ൻ​​​സിൽ ഗവർണർ സർക്കാരിനോട് വിശദീകരണമാവസ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് സർക്കാർ നി​യ​മ​ സെ​ക്ര​ട്ട​റി വ​ഴി മ​റു​പ​ടി ന​ൽ​കി​യിരുന്നു.

കെ​ടു​കാ​ര്യ​സ്ഥ​ത, ഫ​ണ്ട് വി​ന​യോ​ഗ​ത്തി​ലെ അ​പാ​ക​ത, അ​നാ​സ്ഥ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് നി​ല​വി​ലു​ള്ള​വ​രെ മാ​റ്റി​യ​തെ​ന്നായിരുന്നു സ​ർ​ക്കാ​ർ ഗ​വ​ണ​റെ ധ​രി​പ്പി​ച്ചത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തെ മാ​റ്റം ബാ​ധി​ക്കു​മോ​യെ​ന്ന ഗ​വ​ർ​ണ​റുടെ ചോദ്യത്തിന്, ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയത്.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ച ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​യാ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​യും അംഗം അ​​​ജ​​​യ് ത​​​റ​​​യി​​​ലി​​​നെ​​​യും ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി ഇ​​​വ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ് ര​​​ണ്ടു വ​​​ർ​​​ഷം തി​​​ക​​​യു​​​ന്ന​​​തി​​​നു ത​​​ലേ​​ദി​​​വ​​​സം പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചേ​​​ർ​​​ന്നാ​​​ണ് ദേ​​​വ​​​സ്വം ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് ഇ​​​റ​​​ക്കി​​​യ​​​ത്. എ​​​ന്നാ​​​ൽ, ഈ ​​​വ​​​ർ​​​ഷ​​​ത്തെ മ​​​ണ്ഡ​​​ല- മ​​​ക​​​ര​​​വി​​​ള​​​ക്ക് സീ​​​സ​​​ണു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ നാ​​​ലു ദി​​​വ​​​സം മാ​​​ത്രം ബാ​​​ക്കി​​​യു​​​ള്ള​​​പ്പോ​​​ൾ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ​​​യും ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​ത്തെയും പു​​​റ​​​ത്താ​​​ക്കി​​​ക്കൊ​​​ണ്ട് ഇ​​​റ​​​ക്കി​​​യ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. ഗ​​​വ​​​ർ​​​ണ​​​ർ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സി​​​ൽ ഒ​​​പ്പു​​വ​​യ്ക്ക​​​രു​​​തെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സും ബി​​​ജെ​​​പി​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ടുകയും ചെയ്തിരുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.