സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കു​ന്നി​ല്ല: മ​ന്ത്രി എം.​എം.​മ​ണി
Wednesday, October 11, 2017 6:33 PM IST
കാ​യം​കു​ളം: സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ വൈ​ദ്യു​തി ബി​ൽ കൃ​ത്യ​മാ​യി അ​ട​യ്ക്കു​ന്നി​ല്ലെ​ന്ന് മ​ന്ത്രി എം.​എം.​മ​ണി. ജ​ല​വ​കു​പ്പ്, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളാ​ണ് വൈ​ദ്യു​തി ബി​ൽ അ​ട​യ്ക്കാ​ൻ താ​ൽ​പ​ര്യം കാ​ട്ടാത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചാ​രും​മൂ​ട് വൈ​ദ്യു​തി​സ​ബ് ഡി​വി​ഷ​ൻ ആ​ഫീ​സ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. കേ​ര​ള​ത്തി​ൽ മു​പ്പ​ത് ശ​ത​മാ​നം വൈ​ദ്യു​തി​യാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ബാ​ക്കി വി​ല കൊ​ടു​ത്ത് യ​ഥേ​ഷ്ടം​വാ​ങ്ങു​വാ​ൻ ക​ഴി​യാ​റി​ല്ല.​സ​മ​യ​ബ​ന്ധി​ത​മാ​യി ബോ​ർ​ഡും സ​ർ​ക്കാ​രും ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ച്ച​തു​കൊ​ണ്ടാ​ണ് മ​ഴ​യി​ല്ലാ​ത്ത കാ​ല​ത്തു​പോ​ലും പ​വ​ർ​ക​ട്ട് ഏ​ർ​പ്പെ​ടു​ത്താ​തി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.