സ്വർണ വിലയിൽ മാറ്റമില്ല
Tuesday, November 14, 2017 11:27 AM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇത് നാലാം ദിവസമാണ് വില മാറാതെ നിൽക്കുന്നത്. പവന് 22,120 രൂപയിലും ഗ്രാമിന് 2,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.