ഒന്നാം ലോകയുദ്ധകാലത്തെ ജർമൻ അന്തർവാഹിനി കണ്ടെത്തി
Wednesday, September 20, 2017 2:16 AM IST
ബ്രസൽസ്: ഒന്നാം ലോകയുദ്ധകാലത്ത് വടക്കൻ കടലിൽ മുങ്ങിയ ജർമൻ അന്തർവാഹിന് കണ്ടെത്തി. ബെൽജിയത്തെ ഓസ്റ്റെൻഡ് തുറമുഖത്തിന് സമീപം നൂറു മീറ്റർ താഴ്ചയിലാണ് അന്തർവാഹിനി കണ്ടെത്തിയത്. 1914-18 കാലയളവിൽ ജർമനി പുറത്തിറക്കിയ 11-ാമത് അന്തർവാഹിനിയാണിത്. 23 ജീവനക്കാരാണ് ഇതിൽ ഉണ്ടായിരുന്നത്. മുങ്ങൽ വിദഗ്ധൻ തോമസ് ടെർമോട്ടിനാണ് മുങ്ങിക്കപ്പൽ കണ്ടെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.