സ​മ​രം: 70 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്ന് ഗെ​യി​ൽ അ​ധി​കൃ​ത​ർ
Saturday, November 4, 2017 11:35 AM IST
കോ​ഴി​ക്കോ​ട്: പൈ​പ്പ് ലൈ​നി​നെ​തി​രാ​യ സ​മ​ര​ത്തെ തു​ട​ർ​ന്ന് ഗെ​യി​ലി​ന് 70 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്ന് അ​ധി​കൃ​ത​ർ. സ​മ​ര​ക്കാ​ർ​ക്കെ​തി​രേ മു​ക്കം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഗെ​യി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കൊ​ച്ചി- മം​ഗ​ലാ​പു​രം വാ​ത​ക പൈ​പ്പ് ലൈ​ൻ നി​ർ​മാ​ണം തു​ട​രു​മെ​ന്ന് ഗെ​യി​ൽ അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​ണി തു​ട​രാ​നാ​ണ് ത​ങ്ങ​ൾ​ക്കു കി​ട്ടി​യി​രി​ക്കു​ന്ന നി​ർ​ദേ​ശ​മെ​ന്നും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​രോ മാ​നേ​ജ്മെ​ന്േ‍​റാ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഗെ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​ദ്ധ​തി അ​ടു​ത്ത വ​ർ​ഷം ജൂ​ണി​ൽ ക​മ്മി​ഷ​ൻ ചെ​യ്യു​മെ​ന്നും പൈ​പ്പ്ലൈ​ൻ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റി​ല്ലെ​ന്നും ഗെ​യി​ൽ ഡി​ജി​എം എം.​വി​ജു അ​റി​യി​ച്ചു.

ക​ണ്ണും​പൂ​ട്ടി എ​തി​ർ​ക്കു​ന്ന​തി​ൽ​നി​ന്നു ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് ഉ​യ​ർ​ത്തി​യാ​ൽ സ​ഹ​ക​രി​ക്കാം എ​ന്ന നി​ല​പാ​ടി​ലേ​ക്ക് ആ​ളു​ക​ൾ എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഗെ​യി​ൽ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
RELATED NEWS