വെളുക്കും വരെ വിഴുപ്പ് ചുമന്നേ പറ്റൂ, ചാണ്ടിക്കെതിരെ ജി. സുധാകരന്‍റെ പരിഹാസം
Tuesday, November 14, 2017 12:00 PM IST
തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ ഇടതുമുന്നണിക്ക് അകത്തുനിന്നുള്ള പ്രതിഷേധവും കനക്കുന്നു. മന്ത്രി ജി.സുധാകരനാണ് തോമസ് ചാണ്ടിയെ പരിഹസിച്ച് ഒടുവിൽ രംഗത്തെത്തിയിരിക്കുന്നത്. തോമസ് ചാണ്ടി കോടതിയില്‍ പോയത് ബൂര്‍ഷ്വ രാഷ്ട്രീയത്തിന്‍റെ ഭാഗമായാണെന്നു പറഞ്ഞ സുധാകരൻ അലക്കി വെളുപ്പിക്കും വരെ വിഴുപ്പ് അലക്കുകാരൻ ചുമക്കണ്ടേയെന്നും ചോദിച്ചു.

നേരത്തെ, ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദനും സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും തോമസ് ചാണ്ടിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. തോമസ് ചാണ്ടി സ്വയം പുറത്തുപോകണമെന്നും സ്വയം പോയില്ലെങ്കില്‍ പിടിച്ചിറക്കി വിടേണ്ടിവരുമെന്നും വി.എസ് പറഞ്ഞതിനു പിന്നാലെ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം തോ​മ​സ് ചാ​ണ്ടി​ക്ക് മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രാ​നു​ള്ള അ​ർ​ഹ​ത​യി​ല്ലെ​ന്ന് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​നും വ്യക്തമാക്കിയിരുന്നു.
RELATED NEWS