ചൈ​ന​യ്ക്കാ​യി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ മു​ൻ സി​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ
Thursday, January 18, 2018 1:53 AM IST
ന്യു​യോ​ർ​ക്ക്: ചൈ​ന​യ്ക്കാ​യി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ മു​ൻ സി​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​ൻ യു​എ​സി​ൽ അ​റ​സ്റ്റി​ൽ. ജെ​റി ചു​ൻ ഷിം​ഗ് ലീ ​എ​ന്ന​യാ​ൾ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന്യു​യോ​ർ​ക്കി​ലെ ജോ​ണ്‍ എ​ഫ് കെ​ന്ന​ഡി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​തെ​ന്ന് യു​എ​സ് നീ​തി വ​കു​പ്പ് അ​റി​യി​ച്ചു.

യു​എ​സ് ചാ​ര​ൻ​മാ​രെ സം​ബ​ന്ധി​ച്ച് ഇ​യാ​ൾ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യെ​ന്നാ​ണ് യു​എ​സ് ആ​രോ​പി​ക്കു​ന്ന​ത്. 1994നും 2007​നും ഇ​ട​യി​ലാ​ണ് യു​എ​സ് ചാ​ര​സം​ഘ​ട​ന​യാ​യ സി​ഐ​എ​യി​ൽ ജെ​റി ജോ​ലി നോ​ക്കി​യ​ത്. യു​എ​സ് പൗ​ര​ത്വം നേ​ടി​യി​ട്ടു​ള്ള ജെ​റി, ​ഹോ​ങ്കോം​ഗി​ലാ​യി​രു​ന്നു താ​മ​സം. 2012 ഓ​ഗ​സ്റ്റി​ലാ​ണ് ജെ​റി​യും കു​ടും​ബ​വും ഹോ​ങ്കോം​ഗി​ൽ​നി​ന്നു യു​എ​സി​ൽ തി​രി​ച്ചെ​ത്തി​യ​ത്. അ​ന്നു​മു​ത​ൽ ഇ​യാ​ൾ എ​ഫ്ബി​ഐ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

സ​മീ​പ​കാ​ല​ത്താ​യി ചൈ​ന​യി​ൽ ഡ​സ​നി​ലേ​റെ സി​ഐ​എ ചാ​രന്‍മാ​ർ കൊ​ല്ല​പ്പെ​ടു​ക​യോ ജ​യി​ലി​ലാ​വു​ക​യോ ചെ​യ്തി​രു​ന്നു. തു​ട​ക്ക​ത്തി​ൽ ചൈ​ന ഹാ​ക്കിം​ഗി​ലൂ​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്നാ​ണ് അ​മേ​രി​ക്ക സം​ശ​യി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് ജെ​റി​യി​ലേ​ക്ക് എ​ഫ്ബി​ഐ എ​ത്തു​ന്ന​ത്.

ജെ​റി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​തെ പോ​യ​ത് യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ അ​ടു​ത്ത കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ പി​ഴ​വാ​ണെ​ന്ന് ദി ​ന്യു​യോ​ർ​ക്ക് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.