യുപിയിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം
Monday, December 11, 2017 1:16 AM IST
ലക്നോ: യുപിയിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. ലക്നോവിലെ വൃന്ദാവൻ മേഖലയിലുള്ള സ്കോപ് ആശുപത്രിയലാണ് തീപിടിത്തമുണ്ടായത്. തീ പടർന്നു പിടിക്കുന്ന സമയത്ത് അൻപതിലേറെ രോഗികളും അവരുടെ ഒപ്പമുണ്ടായിരുന്നലരും ആശുപത്രിയിലുണ്ടായിരുന്നുവെന്നാണ് വിവരം. മൂന്ന് മണിക്കൂറിലേറെ കഴിഞ്ഞാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്.

20 ലേറെ രോഗികൾ ഈ സമയത്ത് ഐസിയുവിൽ ഉണ്ടായിരുന്നു. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചതിനു ശേഷമാണ് തീയണക്കാനായത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇവിടെ പ്രവേശിപ്പിച്ചിരുന്ന രോഗികളെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തേക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

തീപിടിത്തത്തിൽ ആർക്കും പൊള്ളലേറ്റതായി വിവരമില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.