ഹി​രോ​ഹി​തോ ച​ക്ര​വ​ർ​ത്തി​യു​ടെ ഓ​ർ​മ്മ​ക്കു​റി​പ്പ് 1.41 കോ​ടി​ക്ക് ലേ​ലം ചെ​യ്തു
Thursday, December 7, 2017 5:51 AM IST
ടോ​ക്കി​യോ: ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്ത് ജ​പ്പാ​നെ ന​യി​ച്ച ഹി​രോ​ഹി​തോ ച​ക്ര​വ​ർ​ത്തി​യു​ടെ ഓ​ർ​മ്മ​ക്കു​റി​പ്പ് ലേ​ല​ത്തി​ൽ വി​റ്റു. ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന ലേ​ല​ത്തി​ൽ 2.22ല​ക്ഷം ഡോ​ള​റി​നാ​ണ്(1.41​കോ​ടി രൂ​പ) വി​റ്റ​ത്. "ച​ക്ര​വ​ർ​ത്തി​യു​ടെ ആ​ത്മ​ഭാ​ഷ​ണം' എ​ന്നാ​ണ് ഓ​ർ​മ്മ​ക്കു​റി​പ്പ് അ​റി​യ​പ്പെ​ടു​ന്ന​ത്. 1945 ഓ​ഗ​സ്റ്റി​ൽ ജ​പ്പാ​ൻ യു​ദ്ധ​ത്തി​ൽ കീ​ഴ​ട​ങ്ങു​ന്ന​തി​ന് മു​ന്പ് വ​രെ​യു​ള്ള സം​ഭ​വ​ങ്ങ​ളാ​ണ് ഹി​രോ​ഹി​തോ​യു​ടെ അ​നു​യാ​യി​യു​ടെ കൈ​പ്പ​ട​യി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

1926ൽ ​ച​ക്ര​വ​ർ​ത്തി​യാ​യി സ്ഥാ​ന​മേ​റ്റ ഹി​രോ​ഹി​തോ​യു​ടെ ഭ​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് ജ​പ്പാ​ൻ ലോ​ക​ത്തി​ലെ ഒ​ൻ​പ​താ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യും ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ നാ​വി​ക​ശ​ക്തി​യും ആ​യി​രു​ന്നു. ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ക്കാ​ല​ത്ത് ജ​പ്പാ​നെ ന​യി​ച്ച അ​ദ്ദേ​ഹ​ത്തി​ന് യു​ദ്ധ​കാ​ല​ത്തെ കു​റ്റ​ങ്ങ​ൾ​ക്ക് വി​ചാ​ര​ണ നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നി​ല്ല. ഹി​രോ​ഹി​തോ​യു​ടെ അ​വ​സാ​ന കാ​ല​ങ്ങ​ളി​ൽ ജ​പ്പാ​ൻ ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ സാ​മ്പ​ത്തി​ക​ശ​ക്തി​യാ​യി ഉ​യ​ർ​ന്നു.

ഹി​രോ​ഹി​തോ ച​ക്ര​വ​ർ​ത്തി​യു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് 1989ൽ, ​മ​ക​ൻ അ​കി​ഹി​തോ ച​ക്ര​വ​ർ​ത്തി​യാ​യി സ്ഥാ​ന​മേ​റ്റു. ഈ​യി​ടെ, മോ​ശ​മാ​യ ആ​രോ​ഗ്യ​സ്ഥി​തി മൂ​ലം അ​കി​ഹി​തോ സ്ഥാ​ന​ത്യാ​ഗം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. 28 വ​ര്‍​ഷ​മാ​ണ് അ​കി​ഹി​തോ പ​ദ​വി​യി​ലി​രു​ന്ന​ത്. അ​കി​ഹി​തോ സ്ഥാ​ന​മൊ​ഴി​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൂ​ത്ത മ​ക​ന്‍ ന​റു​ഹി​തോ പു​തി​യ ച​ക്ര​വ​ര്‍​ത്തി​യാ​യി സ്ഥാ​ന​മേ​ല്‍​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.