മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
Thursday, January 18, 2018 12:30 PM IST
ന്യൂഡൽഹി: വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ത്രിപുരയിൽ ഫെബ്രുവരി 18ന് വോട്ടെടുപ്പ് നടക്കും. നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിൽ പോളിംഗ് ഫെബ്രുവരി 27-നാണ്. മാർച്ച് മൂന്നിന് വോട്ടെണ്ണൽ നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എ.കെ.ജ്യോതിയാണ് തീയതികൾ പ്രഖ്യാപിച്ചത്.

മൂന്ന് സംസ്ഥാനങ്ങളിലും ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നുവെന്ന് കമ്മീഷൻ അറിയിച്ചു. പൂർണമായും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാവും തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക എന്നും വിവിപാറ്റ് സംവിധാനവും ഉണ്ടായിരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.