ഓഖി: 13 ദിവസങ്ങൾക്കു ശേഷം തമിഴ്നാട് മുഖ്യമന്ത്രി ദുരന്തമുഖത്ത്
Tuesday, December 12, 2017 6:03 AM IST
കന്യാകുമാരി: ഓഖി ചുഴിലിക്കാറ്റ് നാശം വിതച്ച ദുരന്തമുഖത്ത് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി എത്തി. കന്യാകുമാരിയിലെ തീരദേശജില്ലയായ തൂത്തൂരിലാണ് എടപ്പാടി എത്തിയത്. നിരവധി ജനങ്ങൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച എടപ്പാടിക്കു മുന്നിൽ സ്ത്രീകളടക്കമുള്ളവർ അലമുറയിട്ട് കരഞ്ഞാണ് തങ്ങളുടെ ദുരിതങ്ങളും ആവശ്യങ്ങളും വിശദീകരിച്ചത്.

ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും കേട്ടറിഞ്ഞ മുഖ്യമന്ത്രി ആവശ്യമായ പരിഹാരമാർഗങ്ങൾ ചെയ്യാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഓഖി ദുരന്തമുണ്ടായി 13 ദിവസങ്ങൾക്ക് ശേഷമാണ് തമിഴനാട് മുഖ്യമന്ത്രി ദുരന്തബാധിത മേഖല സന്ദർശിച്ചത്.

നേരത്തെ, മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞത്തെ ദുരിത മേഖല സന്ദർശിക്കാനെത്തിയപ്പോൾ ജനങ്ങൾ അദ്ദേഹത്തെ തടഞ്ഞിരുന്നു. എന്നാൽ, എടപ്പാടിക്കെതിരെ കന്യാകുമാരിയിൽ അത്തരം പ്രതിഷേധങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമായി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.