ഗെയിൽ: ആരും വികസന വിരോധികളല്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ
Monday, November 6, 2017 1:09 PM IST
മലപ്പുറം: ആരും വികസന വിരോധികളല്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി. പ്രകൃതിവാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട് മുക്കത്ത് നടക്കുന്ന സമരത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗെയിൽ പദ്ധതിയിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെയുള്ള വികസനം ശരിയല്ല. ആരും വികസന വിരോധികളല്ലെന്നും സർവകക്ഷി യോഗത്തിൽ നല്ല തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബഷീർ പറഞ്ഞു.

സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. വൈകീട്ട് നാലിന് കോഴിക്കോട് കളക്ടറേറ്റിലാണ് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍റെ അധ്യക്ഷതയിൽ യോഗം ചേരുന്നത്.
RELATED NEWS