പരോൾ കൊടുക്കുന്നത് നിയന്ത്രിക്കണം: ഡിജിപി
Saturday, September 23, 2017 10:49 AM IST
തിരുവനന്തപുരം: കൊടും ക്രിമിനലുകൾക്ക് പരോൾ കൊടുക്കുന്നത് നിയന്ത്രിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇതുസംബന്ധിച്ച കത്ത് ഡിജിപി സർക്കാരിനു കൈമാറി. എസ്പിമാരുടെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ജയിൽവകുപ്പ് പരോൾ അനുവദിക്കാവു. അടിയന്ത പരോളിനും പ്രത്യേക പരിശോധന വേണമെന്നും ഡിജിപി നിർദേശിച്ചു.

പല ക്രിമിനലുകളും പുറത്തിറങ്ങി ക്വട്ടേഷനുകൾ ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് റിപ്പർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം. അതേസമയം പരോൾ അനുവദിക്കുന്പോൾ പോലീസ് അകന്പടി വേണ്ടെന്ന കൊടി സുനിയുടെ അപേക്ഷ കണ്ണൂർ എസ്പി തള്ളി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.