എന്തിനാണ് ഹർത്താൽ? ചെന്നിത്തല നേരിട്ടെത്തി കാര്യംപറയണമെന്ന് കോടതി
Thursday, October 12, 2017 1:42 PM IST
കൊച്ചി: ഹർത്താലുകൾക്കെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്ത്. 16ന് പ്രഖ്യാപിച്ചിരിക്കുന്ന യുഡിഎഫ് ഹർത്താലിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. യുഡിഎഫ് ഹർത്താലിനെതിരേ കോട്ടയം സ്വദേശിയായ സോജൻ എന്നയാൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

ജനങ്ങൾക്ക് ഹർത്താലുകളെക്കുറിച്ച് ഭയമുണ്ട്. അവർക്ക് സുരക്ഷയൊരുക്കേണ്ടത് സർക്കാരുകളുടെ ബാധ്യതയാണ്. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് ജനങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തണം. ഹർത്താലിനെതിരായ സുപ്രീംകോടതി നിർദ്ദേശങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് 16ന് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹർത്താൽ പ്രഖ്യാപിച്ചത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.