ഗുജറാത്ത് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സുപ്രീംകോടതിയിൽ
Friday, December 15, 2017 4:53 AM IST
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ 25 ശതമാനം വോട്ടുകളുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയിൽ. വോട്ട് രേഖപ്പെടുത്തിയാൾക്ക് ലഭിക്കുന്ന വിവിപാറ്റ് പേപ്പറും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും ചേർത്ത് പരിശോധന നടത്തണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. കേസിൽ കോണ്‍ഗ്രസിന് വേണ്ടി അഭിഷേക് മനു സിംഗ് വിയും കപിൽ സിബലും കോടതിയിൽ ഹാജരാകും.

തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യത ഉറപ്പിക്കാൻ പരിശോധന അത്യാവശ്യമാണെന്നാണ് ഗുജറാത്ത് പിസിസി അധ്യക്ഷൻ ഭരത് സൊളാങ്കി വ്യക്തമാക്കിയത്. വിവിപാറ്റ് പേപ്പറും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും ചേർത്ത് പരിശോധന നടത്തണമെന്നാണ് ആവശ്യപ്പെട്ട് ഗുജറാത്ത് പിസിസിയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പരിശോധനയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് തങ്ങൾ ആവശ്യമുന്നയിക്കുന്നതെന്നും കോണ്‍ഗ്രസിന്‍റെ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.