ചൈനീസ് സൈന്യം വീണ്ടും ഡോക്‌ലായിൽ
Monday, December 11, 2017 4:50 AM IST
ന്യൂഡൽഹി: ഇന്ത്യ-ഭൂട്ടാൻ- ചൈന അതിർത്തിയായ ഡോക്‌ലായിൽ വീണ്ടും സാന്നിധ്യമറിയിച്ച് ചൈനീസ് സൈന്യം. ഇന്ത്യ-ചൈന സംഘർഷം നിലനിന്നിരുന്ന ഡോക്‌ലായിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 1800 സൈനികരാണ് വീണ്ടും നിലയുറപ്പിച്ചിരിക്കുന്നത്.

ഡോക്‌ലായിൽ രണ്ട് ഹെലി പാഡുകളും ചൈന പുതുതായി നിർമിച്ചു. മേഖലയിൽ സൈന്യം റോഡുകൾ നവീകരിക്കുകയും ടെൻഡുകളടിക്കുകയും ചെയ്തു. പതിവായി ശൈത്യകാലത്ത് ഡോക്‌ലാമിൽ ചൈനീസ് സേന നിലയുറപ്പിക്കാറുണ്ട്.

കഴിഞ്ഞ ജൂണ്‍ 16ന് പീപ്പിൾസ് ലിബറേഷൻ ആർമി ഡോക്‌ലാ മേഖലയിൽ റോഡ് നിർമിച്ചത് ഇന്ത്യയും ചൈനയും തമ്മിലുള്ള വലിയ സംഘർഷങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതോ​ടെ ഇരുരാജ്യങ്ങളും ഇ​വി​ടെ നിരവധി സൈ​നി​ക​രെ വി​ന്യ​സി​ച്ചി​രുന്നു.

തുടർന്നു ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ നയതന്ത്ര ചർച്ചകളാണ് സേനാ പിന്മാറ്റത്തിന് വഴിവച്ചത്. 72 ദിവസത്തെ സംഘര്‍ഷങ്ങൾക്ക് ഒടുവിലാണ് സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.