തങ്ങളുടെ പരമാധികാരത്തെ അമേരിക്ക മാനിക്കണമെന്ന് ചൈന
Wednesday, October 11, 2017 11:43 PM IST
ബെയ്ജിംഗ്: രാജ്യത്തിന്‍റെ പരമാധികാരത്തെ ബഹുമാനിക്കാൻ അമേരിക്ക തയാറാകണമെന്ന് ചൈന. സൗത്ത് ചൈന കടലിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ നങ്കൂരമിട്ടത് ചൈനയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും മേലുള്ള കടന്നു കയറ്റമാണെന്ന് ചൈനീസ് വക്താവ് ഹുയ ചുൻയിംഗ് പറഞ്ഞു.

ചൊവ്വാഴ്ചയാണ് അമേരിക്കൻ യുദ്ധക്കപ്പലായ ഷാഫി, ചൈനയുടെ അധികാരമേഖലയ്ക്കടുത്തുള്ള സാൻഷ ഐലന്‍റിലേക്ക് കടന്നത്. അതേസമയം, അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി തങ്ങൾ പ്രവർത്തിച്ചിട്ടില്ലെന്ന് അമേരിക്കൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.