മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഇ​പ്പോ​ഴും ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന്‍റെ അ​തി​ഥി !
Sunday, October 22, 2017 6:45 AM IST
ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റാ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത ശേ​ഷ​വും ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന്‍റെ ആ​തി​ഥ്യം സ്വീ​ക​രി​ച്ച് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ അ​ച്ച​ൽ കു​മാ​ർ ജോ​തി. ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കാ​ല​ത്ത് അ​ന്ന​ത്തെ മോ​ദി സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്ന ബം​ഗ്ലാ​വ് ഇ​തേ​വ​രെ ഒ​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. കേ​ന്ദ്ര അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ൽ ഒ​രു മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഫ​യ​ൽ ചെ​യ്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ന്ന​തെ​ന്നു ദി ​വ​യ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

1975 ബാ​ച്ച് ഗു​ജ​റാ​ത്ത് കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ജോ​തി. 2013 ജ​നു​വ​രി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ ഗു​ജ​റാ​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി പ​ദ​വി​യി​ലാ​ണ് ജോ​തി വി​ര​മി​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷം സം​സ്ഥാ​ന വി​ജി​ല​ൻ​സ് ക​മ്മി​ഷ​റാ​യി സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ചു. 2015 മേ​യി​ലാ​ണ് ജോ​തി​യെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അം​ഗ​മാ​യി മോ​ദി സ​ർ​ക്കാ​ർ നി​യ​മി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ജൂ​ലൈ​യി​ൽ ജോ​തി​ക്കു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കു​ക​യും ചെ​യ്തു.

എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യും സ​ർ​ക്കാ​രു​ക​ളു​മാ​യും തു​ല്യ അ​ക​ലം പാ​ലി​ക്കേ​ണ്ട ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യാ​ണി​ത്. എ​ന്നാ​ൽ നി​ല​വി​ലെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. തു​ട​ർ​ച്ച​യാ​യി പ്ര​ത്യ​ക പ​രി​ഗ​ണ​ന​ക​ൾ വാ​ങ്ങി ജോ​തി ബം​ഗ്ലാ​വ് ഇ​പ്പോ​ഴും കൈ​വ​ശം വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഉ​ട​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നു​ള്ള ഹി​മാ​ച​ൽ പ്ര​ദേ​ശി​നൊ​പ്പം ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​തെ ക​മ്മി​ഷ​ൻ ഒ​ളി​ച്ചു​ക​ളി​ച്ച​ത് ഏ​റെ വാ​ർ​ത്താ​പ്ര​ധാ​ന്യം നേ​ടി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ഈ ​വ​ർ​ഷം ന​ട​ത്തു​മെ​ന്നു മാ​ത്ര​മാ​ണ് ക​മ്മി​ഷ​ൻ പ​റ​യു​ന്ന​ത്. ഹി​മാ​ച​ലി​ലാ​ക​ട്ടെ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ​വ​ന്നു​ക​ഴി​ഞ്ഞു. പ​ക്ഷേ, ഗു​ജ​റാ​ത്തി​നെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​തി​നെ തു​ട​ർ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ഇ​വി​ലേ​ക്ക് ഒ​ഴു​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ അ​നു​വ​ദി​ച്ചെ​ന്നാ​ണു പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ശേ​ഷം ര​ണ്ടു ത​വ​ണ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്തി​ലെ​ത്തി​യ​ത്. ഈ ​സ​ന്ദ​ർ​ശ​ന​ങ്ങ​ളി​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്കു ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്തു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റു​ടെ ഗു​ജ​റാ​ത്ത് സ്നേ​ഹം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.