നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ആദ്യം
Wednesday, September 20, 2017 8:18 AM IST
കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ഏഴിനുമുൻപ് സമർപ്പിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമതിക്കൊണ്ടുള്ള കുറ്റപത്രമായിരിക്കും സമർപ്പിക്കുക.

കുറ്റപത്രം സമർപ്പിച്ചാലും ദിലീപിനെതിരായ അന്വേഷണം തുടരും. ഇക്കാര്യം കുറ്റപത്രത്തിൽ വ്യക്തമാക്കും. കൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണ്‍ കിട്ടാത്തതിനാലാണ് ദിലീപിനെതിരെ അന്വേഷണം തുടരുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ ആദ്യകുറ്റപത്രം സമർപ്പിച്ചത് ഏപ്രിൽ ഏഴിനാണ്. പൾസർ സുനിയെ മുഖ്യപ്രതിയായി ആണ് കുറ്റപത്രം സമർപ്പിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. ഇതോടെയാണ് സുനി അടക്കമുള്ള പ്രതികൾ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ആദ്യ കുറ്റപത്രം അപൂർവമാണെന്നും വിചാരണ ഉടൻ ആരംഭിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സുനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ദിലീപ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ വീണ്ടും സമീപിച്ച പശ്ചാത്തലത്തിലാണ് കുറ്റപത്രം ഉടൻ സമർപ്പിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്. ഹൈക്കോടതിയും അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ദിലീപിന്‍റെ ജാമ്യഹർജി തള്ളിയിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.