ആരോടും ഒന്നും പറഞ്ഞില്ല; വീ​ക്ഷ​ണ​വും നോ​ർ​ക്ക​യും പൂ​ട്ടി​പ്പോ​യി..!
Tuesday, September 19, 2017 11:58 AM IST
കൊ​ച്ചി: കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ​പ​ത്ര​മാ​യ വീ​ക്ഷ​ണ​ത്തേ​യും നോ​ർ​ക്ക റൂ​ട്ട്സി​നേ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ പൂ​ട്ടി​യ ക​ന്പ​നി​ക​ളു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി. ക​ള്ള​പ്പ​ണ​ത്തി​നെ​തി​രാ​യി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. ഇ​തോ​ടെ വീ​ക്ഷ​ണം ഡ​യ​റ​ക്ട​ർ​മാ​രാ​യ ഉ​മ്മ​ൻ​ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​പി ത​ങ്ക​ച്ച​ൻ, എം.​എം ഹ​സ​ൻ, നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ട​ർ എം.​എ യൂ​സ​ഫ​ലി എ​ന്നി​വ​രെ അ​യോ​ഗ്യ​രാ​ക്കി. ഇ​വ​ർ​ക്ക് ഇ​നി മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡ​യ​റ​ക്ട​ർ സ്ഥാ​നം അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക് വ​ഹി​ക്കാ​നും ക​ഴി​യി​ല്ല.

ബാ​ല​ൻ​സ് ഷീ​റ്റും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടും കൃ​ത്യ​മാ​യി ന​ൽ​കാ​ത്ത ക​ന്പ​നി​ക​ളെ പൂ​ട്ടി​പ്പോ​യ​തും ക​ട​ലാ​സ് ക​ന്പ​നി​ക​ളു​ടെ​യും പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. വീ​ക്ഷ​ണ​വും നോ​ർ​ക്ക റൂ​ട്ട്സും അ​വ​രു​ടെ വ​ര​വു​ചി​ല​വ് ക​ണ​ക്കു​ക​ളും മ​റ്റും സ​മ​യ​ബ​ന്ധി​ത​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​താ​ണ് ഈ ​സ്ഥാ​പ​ന​ങ്ങ​ൾ ന​ട​പ​ടി നേ​രി​ടാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.