ശ്രീജിവിന്‍റെ മരണം: സിബിഐ അന്വേഷിക്കും
Friday, January 19, 2018 10:24 AM IST
തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. അന്വേഷണത്തിന് വിജ്ഞാപം ഇറക്കി. ശ്രീജിവിന്‍റെ സഹോദരൻ ശ്രീജിത്തിനു മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് വിജ്ഞാപനം കൈമാറും.

ശ്രീജിവിന്‍റെ ഘാതകരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ കഴിഞ്ഞ 770 ദിവസമായി സമരം നടത്തി വരികയായിരുന്നു. സിബിഐ അന്വേഷണം സംബന്ധിച്ചു കേന്ദ്രവും നേരത്തെ ശ്രീജിത്തിനു ഉറപ്പു നൽകിയിരുന്നു.

2014 മേയ് 21നായിരുന്നു ശ്രീജിവിന്‍റെ മരണം. മോഷണക്കുറ്റം ആരോപിച്ചാണ് ശ്രീജിവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ശ്രീജിവിന്‍റെ മരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടർന്നായിരുന്നു കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.