യു​വ​ന്‍റ​സി​നെ​തി​രെ സ​മ​നി​ല; ബാ​ഴ്സ പ്രീ​ക്വാ​ർ​ട്ട​റി​ൽ‌
Thursday, November 23, 2017 10:13 AM IST
ടൂ​റി​ന്‍: ബാ​ഴ്‌​സ​ലോ​ണ യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഗ്രൂ​പ്പ് ഡി​യി​ല്‍ ഇ​റ്റാ​ലി​യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ യു​വ​ന്‍റ​സി​നോ​ട് സ​മ​നി​ല പി​ടി​ച്ച​തോ​ടെ​യാ​ണ് ബാ​ഴ്സ നോ​ക്കൗ​ട്ട് റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.

സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യെ പ​ക​ര​ക്കാ​രു​ടെ ബെ​ഞ്ചി​ൽ ഇ​രു​ത്തി​യാ​ണ് ബാ​ഴ്സ മ​ത്സ​രം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ആ​ദ്യ പ​കു​തി ഗോ​ൾ ര​ഹി​ത​മാ​യ​തോ​ടെ 55-ാം മി​നി​റ്റി​ൽ മെ​സി ഇ​റ​ങ്ങി. ഇ​തോ​ടെ ബാ​ഴ്സ​യു​ടെ മു​ന്നേ​റ്റ​ത്തി​ന് മൂ​ർ​ച്ച​കൂ​ടി​യെ​ങ്കി​ലും ഗോ​ൾ നേ​ടാ​നാ​യി​ട്ടി​ല്ല. മെ​സി തൊ​ടു​ത്ത ഫ്രീ​കി​ക്ക് പോ​സ്റ്റി​ന് തൊ​ട്ടു മു​ക​ളി​ലൂ​ടെയാണ് പോ​യ​ത്.

ഗ്രൂ​പ്പ് ഡി​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള യു​വ​ന്‍റ​സി​ന് നോ​ക്കൗ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ൻ അ​വ​സാ​ന മ​ത്സ​രം വ​രെ കാ​ത്തി​രി​ക്ക​ണം. ഒ​ളി​മ്പി​യാ​ക്ക​സാ​ണ് സീ​രി എ ​ചാ​മ്പ്യ​ന്മാ​രു​ടെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.