ജനാധിപത്യത്തേക്കുറിച്ച് കൂടുതൽ പഠിപ്പിക്കേണ്ടെന്ന് പാക്കിസ്ഥാനോട് ബിജെപി
Monday, December 11, 2017 4:33 AM IST
ന്യൂഡൽ‌ഹി: പ്രധാനമന്ത്രി നരേന്ദ്ര മദിയുടെ ആരോപണങ്ങൾക്ക് മറുപടി നൽകിയ പാക്കിസ്ഥാനെതിരെ തിരിച്ചടിച്ച് ബിജെപി. ജനാധിപത്യത്തേക്കുറിച്ച് ഇന്ത്യയിലെ ജനങ്ങളെ കൂടുതൽ പഠിപ്പിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കേണ്ടെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. വെറുപ്പുളവാക്കുന്ന പ്രസ്താവനകൾക്ക് പാക്കിസ്ഥാൻ മുതിരരുതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

പാക്കിസ്ഥാൻ ഇന്ത്യയെ ലക്ഷ്യമാക്കി നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് എല്ലാവർക്കും അറിവുള്ളതാണെന്നും അതിനാൽ ഇന്ത്യയിലെ ജനങ്ങളെ ജനാധിപത്യം പഠിപ്പിക്കാൻ നോക്കേണ്ടെന്നും പറഞ്ഞ മന്ത്രി ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയിൽ ഏറെ അഭിമാനിക്കുന്നവരാണ് തങ്ങളെന്നും വ്യക്തമാക്കി.

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ ഇ​ട​പെ​ട​ലു​ണ്ടെ​ന്നതടക്കമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങൾക്ക് പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസൽ മറുപടി നൽകിയതിനു പിന്നാലെയാണ് വിവാദം ചൂടുപിടിപ്പിച്ച് ബിജെപി നേതാവുകൂടിയായ മന്ത്രി രംഗത്തെത്തിയത്.

മോദിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതവും ബാലിശവുമാണെന്നായരുന്നു മുഹമ്മദ് ഫൈസൽ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പുകളിൽ ജയിക്കേണ്ടത് സ്വന്തം കഴിവുകൊണ്ടാണ് അല്ലാതെ ഇത്തരം കെട്ടിച്ചമച്ച ആരോപണങ്ങൾ പടച്ചുവിട്ടിട്ടാകരുതെന്നും ഫൈസൽ പറഞ്ഞിരുന്നു.

ഞായറാഴ്ച ഗു​ജ​റാ​ത്തി​ലെ പാ​ല​ൻ​പൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാണ് പ്രധാനമന്ത്രി ഗു​രു​ത​ര​വും രാ​ജ്യ​സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​കു​ന്ന​തു​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്.

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന് പറഞ്ഞ മോദി പാ​ക്കി​സ്ഥാ​ൻ നേ​താ​ക്ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ത​ന്നെ "​ത​രം​താ​ണ​വ​ൻ’ എ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ വി​ളി​ച്ച​തെ​ന്നും അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നെ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ മു​ൻ സൈ​നി​ക മേ​ധാ​വി സ​ർ​ദാ​ർ അ​ർ​ഷാ​ദ് റ​ഫീ​ഖ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആരോപിച്ചിരുന്നു.

ഗു​ജ​റാ​ത്തി​ലെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി നടന്ന റാലിയിൽ വച്ചായിരുന്നു മോ​ദി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. ഡി​സം​ബ​ർ പ​തി​നാ​ലി​നാ​ണ് സം​സ്ഥാ​ന​ത്ത് ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.