പാ​പ​ത്തി​ന്‍റെ ശമ്പളം അ​ർ​ബു​ദ​മ​ത്രെ..! വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ബി​ജെ​പി ആ​രോ​ഗ്യ മ​ന്ത്രി
Wednesday, November 22, 2017 11:36 PM IST
ദി​സ്പു​ർ: അ​ർ​ബു​ദം ഉ​ണ്ടാ​കു​ന്ന​ത് ക​ഴി​ഞ്ഞ​കാ​ല​ത്തു ചെ​യ്ത പാ​പ​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്ന് ബി​ജെ​പി മ​ന്ത്രി. ആ​സാം ആ​രോ​ഗ്യ​മ​ന്ത്രി ഹി​മാ​ന​ന്ത ബി​ശ്വ ശ​ർ​മ​യാ​ണ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. അ​ർ​ബു​ദം പാ​പ​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്നും ഇ​ത് കാ​വ്യ​നീ​തി​യാ​ണെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ക​ണ്ടെ​ത്ത​ൽ. ഗോ​ഹ​ട്ടി​യി​ൽ അ​ധ്യാ​പ​ക​ർ​ക്കു​ള്ള നി​യ​മ​ന ഉ​ത്ത​ര​വ് വി​ത​ര​ണ ച​ട​ങ്ങി​ലാ​യി​രു​ന്നു മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

നാം ​തെ​റ്റു ചെ​യ്യു​മ്പോ​ഴാ​ണ് ദൈ​വം ന​മു​ക്കു സ​ഹ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. അ​ർ​ബു​ദം ബാ​ധി​ച്ച​തോ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​തോ ആ​യ ചെ​റു​പ്പ​ക്കാ​രെ ശ്ര​ദ്ധി​ക്കു​ക. ഇ​വ​രു​ടെ ഭൂ​ത​കാ​ലം അ​ന്വേ​ഷി​ച്ചാ​ൽ അ​വ​ർ‌​ക്ക് സം​ഭ​വി​ച്ച​ത് കാ​വ്യ​നീ​തി​യാ​ണെ​ന്ന് ബോ​ധ്യ​മാ​കും. മ​റ്റൊ​ന്നും ചെ​യ്യാ​നി​ല്ല. ആ ​കാ​വ്യ​നീ​തി ന​മ്മ​ൾ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രും.

ആ ​ചെ​റു​പ്പ​ക്കാ​ര​ൻ ചി​ല​പ്പോ​ൾ തെ​റ്റ് ചെ​യ്തി​ട്ടു​ണ്ടാ​കി​ല്ല. അ​യാ​ളു​ടെ പൂ​ർ​വി​ക​രാ​കും തെ​റ്റു ചെ​യ്ത​ത്. അ​തി​ന് ചെ​റു​പ്പ​ക്കാ​രാ​യ നാ​മും ചി​ല സ​ഹ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രും. ഒ​രാ​ളു​ടെ ക​ർ​മ​ഫ​ല​മാ​ണി​ത്. ഇ​തേ​ക്കു​റി​ച്ച് ഭ​ഗ​വ​ത് ഗീ​ത​യി​ലും ബൈ​ബി​ളി​ലും പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ട്. ഇ​തി​ൽ സ​ങ്ക​ട​പ്പെ​ട്ടി​ട്ടു കാ​ര്യ​മി​ല്ല. എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടെ ക​ർ​മ​ങ്ങ​ൾ​ക്ക് ഈ ​ജ​ൻ​മ​ത്തി​ൽ​ത്ത​ന്നെ ഫ​ലം കി​ട്ടും. ഇ​തി​ൽ​നി​ന്ന് ആ​ർ​ക്കും ര​ക്ഷ​പ്പെ​ടാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.