ആഷസിൽ മഴ കളിക്കുന്നു; ഇംഗ്ലണ്ടിനു ഭേദപ്പെട്ട തുടക്കം
Thursday, November 23, 2017 8:31 AM IST
ബ്രി​സ്ബെ​യ്ൻ: ക്രി​ക്ക​റ്റ് ലോ​കം കാ​ത്തി​രു​ന്ന ആ​ഷ​സ് ക്രി​ക്ക​റ്റ് ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്ക് തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 5.30നാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​ത്തി​നു മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി മ​ഴ​യെ​ത്തി​യ​തോ​ടെ മ​ത്സ​രം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ക​ളി നി​ർ​ത്തി വ​യ്ക്കു​മ്പോ​ൾ 29 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 59 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ് ഇം​ഗ്ല​ണ്ട്.



32 റ​ൺ​സു​മാ​യി ജെ​യിം​സ് വി​ൻ​സും 25 റ​ൺ​സു​മാ​യി മാ​ർ​ക്ക് സ്റ്റോ​ൺ​മാ​നു​മാ​ണ് ക്രീ​സി​ൽ. അ​ലി​സ്റ്റ​ര്‍ കു​ക്കി​ന്‍റെ(2) വി​ക്ക​റ്റാ​ണ് ഇം​ഗ്ല​ണ്ടി​ന് ന​ഷ്ട​മാ​യ​ത്. മി​ച്ച​ൽ സ്റ്റാ​ർ​ക്കി​നാ​യി​രു​ന്നു വി​ക്ക​റ്റ്. നേ​ര​ത്തേ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.