റ​ഷ്യ​ൻ ക​പ്പി​ൽ ഓ​റ​ഞ്ച് മ​ധു​ര​മി​ല്ല; റോ​ബ​ൻ ബൂ​ട്ട​ഴി​ച്ചു
Wednesday, October 11, 2017 4:39 PM IST
ആം​സ്റ്റ​ർ​ഡാം: നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ക​ളി​ക്കാ​രി​ലൊ​രാ​ളാ​യ ആ​ര്യ​ൻ റോ​ബ​ൻ രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​നോ​ടു വി​ട​പ​റ​ഞ്ഞു. റ​ഷ്യ ലോ​ക​ക​പ്പി​ൽ നെ​ത​ർ​ല​ൻ​ഡ്സി​ന് യോ​ഗ്യ​ത നേ​ടാ​ൻ​ക​ഴി​യാ​തി​രു​ന്ന​തോ​ടെ​യാ​ണ് നെ​ത​ർ​ല​ൻ​ഡ്സ് ക്യാ​പ്റ്റ​ൻ ബൂ​ട്ട് അ​ഴി​ച്ച​ത്. അ​വ​സാ​ന യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ റോ​ബ​ന്‍റെ ഇ​ര​ട്ട ഗോ​ളി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് സ്വീ​ഡ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഡ​ച്ചു​കാ​ർ​ക്ക് പ്ലേ​ഓ​ഫി​ൽ​പോ​ലും എ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

ഈ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തു​ക​യെ​ന്ന​ത് അ​നാ​യാ​സ​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ 33 കാ​ര​നാ​യ താ​ൻ ക്ല​ബ് ക​രി​യ​റി​ലാ​ണ് ഇ​നി ശ്ര​ദ്ധ​വ​യ്ക്കു​ന്ന​തെ​ന്നും റോ​ബ​ൻ പ​റ​ഞ്ഞു. 2003 ഏ​പ്രി​ലി​ൽ രാ​ജ്യ​ത്തി​നാ​യി അ​ര​ങ്ങേ​റി​യ റോ​ബ​ൻ 36 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​യി 37 ഗോ​ളു​ക​ൾ ക​ണ്ടെ​ത്തി. നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ എ​ക്കാ​ല​ത്തേ​യും വ​ലി​യ ഗോ​ൾ വേ​ട്ട​ക്കാ​രി​ൽ നാ​ലാ​മ​നാ​ണ് റോ​ബ​ൻ.

ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ലെ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​ണ് റോ​ബ​ന്‍റെ ഓ​റ​ഞ്ചു​പ​ട. 2010 ൽ ​ഫൈ​ന​ലി​ലെ​ത്തി​യ ഡ​ച്ചു​കാ​ർ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി. സ്പെ​യി​ൻ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു. 2010, 2014 ലോകകപ്പിൽ ഓ​റ​ഞ്ച് കു​പ്പാ​യ​ക്കാ​രു​ടെ കു​ന്ത​മു​ന​യാ​യി​രു​ന്നു റോ​ബ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.