ഡൽഹിയിൽ വിദേശ പൗരൻ റോഡരികിൽ മരിച്ച നിലയിൽ
Monday, December 11, 2017 3:41 AM IST
ന്യൂഡൽ: രാജ്യതലസ്ഥാനത്തെ തെരുവിൽ വിദേശി യുവാവ് മരിച്ച നിലയിൽ. ഡൽഹിയിലെ മെഹരൗലി-ഗുരുഗ്രാം പാതയിലാണ് ഇന്ന് പുലർച്ചെ മൃതദേഹം കണ്ടെത്തിയത്. ആഫ്രിക്കൻ വംശജനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. ഇയാൾ കൊല്ലപ്പെട്ടതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

ശരീരത്തിൽ മുറുവുകളോ മറ്റു പരിക്കുകളോ ഒന്നുമില്ലെന്നും അതിനാൽ പോസ്റ്റ്മോർട്ടം കഴിയാതെ ഒന്നും പറയാനാവില്ലെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.