നടിയെ ആക്രമിച്ച കേസ്: കോടതി വിമർശനം അറിയില്ലെന്ന് ആലുവ റൂറൽ എസ്പി
Thursday, September 14, 2017 8:58 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ വിമർശനങ്ങളെ കുറിച്ച് അറിയില്ലെന്ന് ആലുവ റൂറൽ എസ്പി എ.വി. ജോർജ്. ഇക്കാര്യത്തിൽ മാധ്യമങ്ങളിൽ കണ്ട അറിവേ ഉള്ളൂ. അന്വേഷണത്തിൽ വീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയട്ടെയെന്നും ജോർജ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിനെ ഹൈക്കോടതി ബുധനാഴ്ച രൂക്ഷമായി വിമർശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്നു തീരുമെന്നും കേസിലെ അന്വേഷണം സിനിമാ തിരക്കഥപോലെയാണോ എന്നും ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ എന്നും ചോദിച്ചിരുന്നു. വാർത്തകൾ പരിധിവിട്ടാൽ ഇടപെടേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ചോദ്യം ചെയ്യലെന്നും അറിയിച്ചു.
RELATED NEWS