സോളാർ: കോണ്‍ഗ്രസിന്‍റെ അടിത്തറ തകർക്കാമെന്നത് വ്യാമോഹമാണെന്ന് ആന്‍റണി
Wednesday, October 11, 2017 12:49 AM IST
ന്യൂഡൽഹി: സോളാർ അന്വേഷണത്തിലൂടെ കോണ്‍ഗ്രസ് നിരയെ പ്രതിക്കൂട്ടിൽ നിർത്തി കോണ്‍ഗ്രസിന്‍റെ അടിത്തറ തകർക്കാമെന്നത് സർക്കാരിന്‍റെ വ്യാമോഹമാണെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. വേങ്ങരയിൽ വോട്ടെടുപ്പ് നടന്നപ്പോൾ അന്വേഷണം പ്രഖ്യാപിച്ചത് രാഷ്ട്രീയ തന്ത്രമാണ്. ഇന്ന് അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ തരംതാണ നടപടിയാണെന്നും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

കമ്മീഷന്‍റെ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം കോണ്‍ഗ്രസ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കും. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണത്തെ നേരിടുമെന്നും ആന്‍റണി പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.