തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയേറ്റ് 91 വിദ്യാർഥികൾ ആശുപത്രിയിൽ
Friday, January 19, 2018 1:44 AM IST
തിരുവനന്തപുരം: ഭക്ഷ്യവിഷബാധയെ തുടർന്ന് തോന്നയ്ക്കൽ എൽ.പി. സ്കൂളിലെ 91 വിദ്യാർഥികളെ മെഡിക്കൽ കോളജ് എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ബുധനാഴ്ച സ്കൂളിൽനിന്ന് കഴിച്ച ഭക്ഷണത്തിൽനിന്നാണ് വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായെതെന്നാണ് സംശയിക്കുന്നത്. വ്യാഴാഴ്ച കടുത്ത പനിയും വയറിളക്കവും തലകറക്കവും അനുഭവപ്പെട്ടതോടെയാണ് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.

വിദ്യാർഥികൾക്ക് എല്ലാവിധ ചികിത്സയും ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. വിദ്യാഭ്യാസമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും എസ്.എ.ടി ആശുപത്രി സന്ദർശിക്കുകയും ചെയ്തു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.