തീ​തി​ന്ന് ക​ലി​ഫോ​ർ​ണി​യ; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 24 ആ​യി
Thursday, October 12, 2017 7:26 AM IST
സാ​ന്‍റാ​റോ​സ: ക​ലി​ഫോ​ർ​ണി​യ​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ആ​രം​ഭി​ച്ച കാ​ട്ടു​തീ​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 24 ആ​യി. അ​റു​നൂ​റി​ൽ അ​ധി​കം പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നു ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി കെ​ൻ പിം​ലോ​ട്ട് അ​റി​യി​ച്ചു. കാ​റ്റ് പ്ര​വ​ചാ​നാ​തീ​ത​മാ​യ​തോ​ടെ നി​യ​ന്ത്രി​ക്കാ​നാ​വാ​തെ കാ​ട്ടു​തീ ക​ത്തി​പ്പ​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ 185 പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ര​ണ്ടാ​യി​രം വീ​ടു​ക​ളും ക​ട​ക​ളും അ​ഗ്നി​ക്കി​ര​യാ​യി. ഇ​തി​ന​കം 1,15,000 ഏ​ക്ക​ർ ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്.

സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യ്ക്കു വ​ട​ക്കു​ള്ള സൊ​നോ​മ കൗ​ണ്ടി​യി​ലാ​ണ് കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ള്ള​ത്. മു​ന്തി​ര​ത്തോ​ട്ട​ങ്ങ​ളു​ടെ നാ​ടാ​യ നാ​പാ, യു​ബാ കൗ​ണ്ടി​ക​ളി​ൽ​നി​ന്ന് 25,000 പേ​രെ ഒ​ഴി​പ്പി​ച്ചു മാ​റ്റി.

ര​ണ്ടു​ദ​ശ​കം കൊ​ണ്ടു പൂ​ർ​ത്തി​യാ​ക്കി​യ ത​ന്‍റെ സ്വ​പ്ന​ഭ​വ​നം തീ​നാ​ള​ങ്ങ​ൾ വി​ഴു​ങ്ങി​യെ​ന്ന് മെ​ക്സി​ക്കോ​യി​ൽ​നി​ന്നു കു​ടി​യേ​റി​യ ഹൊ​സെ ഗാ​ർ​ണി​ക്ക പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.