ത​ടി​ലോ​റി​ക്ക് പി​ന്നി​ൽ മി​നി ലോ​റി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു
Saturday, March 17, 2018 12:15 PM IST
കു​റ​വി​ല​ങ്ങാ​ട്: നി​റു​ത്തി​യി​ട്ടി​രു​ന്ന ത​ടി​ലോ​റി​ക്ക് പി​ന്നി​ൽ മി​നി ലോ​റി​യി​ടി​ച്ച് മി​നി​ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച ഇ​രു​വ​രും. തി​രു​ന​ൽ​വേ​ലി ശ​ങ്ക​ർ കോ​വി​ൽ പാ​ണ്ഡി​തേ​വ​ർ മ​ക​ൻ മു​ത്ത​യ്യ (60), ഡി​ണ്ടി​ഗ​ൽ സ്വ​ദേ​ശി ദി​നേ​ശ്കു​മാ​ർ (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന മി​നി​ലോ​റി​യു​ടെ ഡ്രൈ​വ​ർ ഡി​ണ്ടി​ഗ​ൽ സ്വ​ദേ​ശി സെ​ന്തി​ൽ ഗു​രു​സ്വാ​മി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ശനിയാഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. എം​സി റോ​ഡി​ൽ കോ​ഴാ​യി​ലു​ള്ള ഉ​ഴ​വൂ​ർ ബ്ലോ​ക്ക് ഓ​ഫീ​സി​ന് മു​ൻ​ഭാ​ഗ​ത്താ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ത​ടി​ലോ​റി​യു​ടെ പി​ന്നി​ലാ​ണ് മ​നി ലോ​റി​യി​ടി​ച്ച​ത്.

ആ​ക്രി സാ​ധ​ന​ങ്ങ​ളു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട മി​നി ലോ​റി. പെ​രു​ന്പാ​വൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ത​ടി ക​യ​റ്റി​യ ലോ​റി. മു​ത്ത​യ്യ അ​പ​ക​ട​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​താ​യി പ​റ​യു​ന്നു. ദി​നേ​ശ്കു​മാ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

ത​ടി​ലോ​റി​യു​ടെ പി​റ​കി​ലാ​യി മി​നി ലോ​റി​യു​ടെ ഇ​ട​തു​വ​ശ​മാ​ണ് ഇ​ടി​ച്ച​ത്. ഇ​തി​നാ​ൽ ഡ്രൈ​വ​ർ സാ​ര​മാ​യ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ഇ​തു​വ​ഴി​യെ​ത്തി​യ കെഎസ്ആ​ർ​ടി​സി ബ​സ് ജീ​വ​ന​ക്കാ​രാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. മു​ത്ത​യ്യ​യു​ടേ​യും ദി​നേ​ശ്കു​മാ​റി​​ന്‍റേയും മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.