ജപ്പാനിൽ ചുഴലിക്കാറ്റ് ആഞ്ഞുവീശി; രണ്ടു പേർ മരിച്ചു
Sunday, October 22, 2017 2:25 PM IST
ടോക്കിയോ: ജപ്പാനിൽ ശക്തമായ ചുഴലിക്കാറ്റിൽപ്പെട്ട് രണ്ട് പേർ മരിച്ചു. ഹോൻസു ദ്വീപിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ലാൻ ചുഴലികാറ്റ് വീശിയത്. കാറ്റ് ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പിനേത്തുടർന്ന് 29,000ത്തിലേറെപ്പേരെ നിർബന്ധിത ഒഴിപ്പിക്കലിനു വിധേയരാക്കി. 6,70,000 പേരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

കാറ്റിനെത്തുടർന്ന് ജപ്പാൻ എയർലൈൻസ് ഞായറാഴ്ചത്തെ 400ഉം തിങ്കളാഴ്ചത്തെ 170 സർവീസുകൾ റദ്ദാക്കി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.