ബംഗാളിൽ ആനക്കൊമ്പ് വേട്ട; രണ്ടു പേർ അറസ്റ്റിൽ
Tuesday, February 20, 2018 2:07 AM IST
കോൽക്കത്ത: പശ്ചിമബംഗാളിലെ സിലിഗുരിയിൽ ആനക്കൊമ്പുവേട്ട നടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് മൂന്ന് ആനക്കൊമ്പുകളും പിടിച്ചെടുത്തു. സ്വകാര്യ ബസിൽ അസമിൽ നിന്ന് സിലിഗുരിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആനക്കൊമ്പുകൾ റവന്യൂ ഇന്‍റലിജൻസ് അധികൃതർ പിടിച്ചെടുത്തത്. നേപ്പാളിലേക്ക് കടത്തുന്നതിനു വേണ്ടിയാണ് ആനക്കൊമ്പുകൾ സിലിഗുരിയിലേക്ക് കൊണ്ടുവന്നതെന്നാണ് വിവരം.

12.41 കിലോ തൂക്കം വരുന്ന കൊമ്പുകൾ കഷണങ്ങളായി മുറിച്ചാണ് കടത്താൻ ശ്രമിച്ചതെന്ന് റവന്യൂ ഇന്‍റലിജൻസ് അധികൃതർ വ്യക്തമാക്കി. അസമിൽ നിന്ന് ആറു മാസം മുൻപാണ് അറസ്റ്റിലായവർ ആനയെ വേട്ടയാടി കൊമ്പ് കൈക്കലാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ‌ വ്യക്തമായെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.