ഡാ​ൻ​സ് ബാ​റി​ൽ ഒ​ളി​പ്പി​ച്ച 18 പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Saturday, December 16, 2017 4:08 AM IST
മും​ബൈ: താ​നെ​യി​ലെ ഡാ​ൻ​സ് ബാ​റി​ൽ​നി​ന്നു 18 പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച താ​നെ ക്രൈം ​ബ്രാ​ഞ്ച് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ഡാ​ൻ​സ് ബാ​ർ കെ​ട്ടി​ട​ത്തി​ന്‍റെ ബേ​സ്മെ​ന്‍റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ അ​ർ​ധ​രാ​ത്രി​വ​രെ ഡാ​ൻ​സ് ന​ട​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ബാ​ർ ജീ​വ​ന​ക്കാ​രെ ക്രൈം ​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ ഒ​ളി​വി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.