മൂടൽ മഞ്ഞ്: ഡൽഹിയിൽ 15 ട്രെയിനുകൾ റദ്ദാക്കി
Thursday, January 18, 2018 10:37 AM IST
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു. കാലവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച ഡൽയിലെ ഉയർന്ന താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെൽഷ്യസും ആണ്. 50 മീറ്ററിലധികം ദൂരത്തിലുള്ള വസ്തുക്കൾ കാണാൻ സാധിക്കാത്ത രീതിയിലുള്ള മൂടൽ മഞ്ഞും തുടരുകയാണ്.

മൂടൽ മഞ്ഞിനെ തുടർന്നു ഡൽഹിയിൽ 39 ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. 15 ട്രെയിനുകൾ റദ്ദാക്കി. 11 ട്രെയിനുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.