ഉത്തർപ്രദേശിൽ രണ്ട് റോഡപകടങ്ങളിൽ 15 പേർ മരിച്ചു
Monday, December 11, 2017 12:54 AM IST
ലക്നോ: ഉത്തർപ്രദേശിൽ രണ്ട് റോഡപകടങ്ങളിലായി 15 പേർ മരിച്ചു. മിർസപൂരിലുണ്ടായ അപകടത്തിൽ പത്ത് പേരും മഥുരയുലുണ്ടായ അപകടത്തിൽ അഞ്ചു പേരുമാണ് മരിച്ചത്. മിർസാപൂരിൽ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

വിവാഹാഘോഷം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാർ എതിരെ വന്ന ബസിലിടിച്ചാണ് മഥുരയിൽ അപകടമുണ്ടായത്. നാലു പർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഒരാൾ മരിച്ചത് ഈ അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.