പ​ശു​വി​ന്‍റെ പേ​രി​ലെ കൊ​ല​പാ​ത​ക​ത്തി​ൽ ആ​ദ്യ വി​ധി; 11 പശുസംരക്ഷ​ക​ർ കു​റ്റ​ക്കാ​രെ​ന്നു കോ​ട​തി
Friday, March 16, 2018 6:34 PM IST
റാ​ഞ്ചി: പ​ശു​വി​ന്‍റെ പേ​രി​ൽ ജാ​ർ​ഖ​ണ്ഡി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ൽ 11 പ​ശു​സം​ര​ക്ഷ​ക പ്ര​വ​ർ​ത്ത​ക​ർ കു​റ്റ​ക്കാ​രെ​ന്നു കോ​ട​തി. ജാ​ർ​ഖ​ണ്ഡി​ലെ വി​ചാ​ര​ണ കോ ​ട​തി​യാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്നു വി​ധി​ച്ച​ത്. പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ ഈ ​മാ​സം 20ന് ​വി​ധി​ക്കും. പ​ശു​സം​ര​ക്ഷ​ക കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ കോ​ട​തി വി​ധി​യാ​ണ് ഇ​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജാ​ർ​ഖ​ണ്ഡി​ലെ രാം​ഗ​ഡ് ജി​ല്ല​യി​ലാ​ണ് പ​ശു​സം​ര​ക്ഷ​ക ഗു​ണ്ടാ സം​ഘം അ​സ്ഗ​ർ അ​ൻ​സാ​രി എ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മാ​രു​തി​വാ​നി​ൽ ബീ​ഫ് ക​ട​ത്തു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ഈ ​വാ​ഹ​നം പ​ശു​സം​ര​ക്ഷ​ക പ്ര​വ​ർ​ത്ത​ക​ർ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക്ക​ട​ത്ത്, കൊ​ല​പാ​ത ക​ക്കു​റ്റം എ​ന്നീ കു​റ്റ​ങ്ങ​ളും അ​സ്ഗ​റി​ന്‍റെ പേ​രി​ൽ കൊ​ല​പാ​ത​കി​ക​ൾ ആ​രോ​പി​ച്ചി​രു​ന്നു.

പ​ശു​വി​ന്‍റെ പേ​രി​ലെ കൊ​ല​പാ​ത​ക​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഈ ​കൊ​ടും​ക്രൂ​ര​ത അ​ര​ങ്ങേ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.